വാഷിംഗ്ടൺ: യു.എസിലെ അറ്റ്‌ലാൻഡയിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ 38കാരി കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. പ്രതി ഡിയോൺ പാറ്റേഴ്സണെ (24) എട്ട് മണിക്കൂറിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.
യു.എസ് കോസ്റ്റ് ഗാർഡ് മുൻ അംഗമാണിയാൾ. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 10.30ഓടെ നോർത്ത്‌സൈഡ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ കാത്തിരിപ്പ് മുറിയിൽ കടന്ന അക്രമി വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റവരെല്ലാം സ്ത്രീകളാണ്. പ്രതിയുടെ അമ്മയും ഇതേ മുറിയിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിവയ്പിന് പിന്നാലെ സമീപത്തെ ഒരു ഗ്യാസ് സ്റ്റേഷനിലെ ട്രക്ക് മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
മരിച്ച യുവതി അറ്റ്‌ലാൻഡയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ജീവനക്കാരിയാണ്. അതേ സമയം, ഈ വർഷം ഇതുവരെ കുറഞ്ഞത് 191 കൂട്ടവെടിവയ്പുകളെങ്കിലും യു.എസിലുണ്ടായെന്നാണ് ദ ഗൺ വയലൻസ് ആർക്കൈവിന്റെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |