പാലക്കാട്: വേനൽ മഴ ലഭിച്ചതോടെ കാർഷിക മേഖലയിലെ കൃഷിപ്പണികൾ സജീവമായി. ഇഞ്ചി കർഷകർ ചാലെടുക്കൽ പണി ആരംഭിച്ചു. പെരുമ്പാവൂർ, കോതമംഗലം, പാല, കോട്ടയം തുടങ്ങിയ ഭാഗങ്ങളിലെ കർഷകർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏക്കർ കണക്കിന് വയലുകൾ പാട്ടത്തിനെടുത്താണ് ഇഞ്ചിക്കൃഷിക്കായി നിലം ഒരുക്കുന്നത്.
ഏക്കറിന് 50,000 മുതൽ 65,000 രൂപ വരെ പാട്ടതുക നൽകിയാണ് നിലമെടുക്കുന്നത്. 600 കിലോ ഇഞ്ചി വിത്താണ് ഒരേക്കറിൽ ഉപയോഗിക്കുക. ഹിമാചൽ ഇനത്തിലുള്ള മുള വിത്താണ് പ്രധാനമായും നടാൻ ഉപയോഗിക്കുന്നത്. രോഗങ്ങൾ കുറയുമെന്നതും ഉത്പാദനം കൂടുമെന്ന ഗുണമേന്മയാണ് ഈ വിത്തിനം തിരഞ്ഞെടുക്കാൻ കാരണം.
കഴിഞ്ഞ വർഷത്തെക്കാൾ വിത്ത് ഇഞ്ചിക്ക് വില വർദ്ധിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 200 രൂപയാണുള്ളത്.
ചുക്ക് കിലോയ്ക്ക് 260 രൂപയാണ് വില. കാലാവസ്ഥ അനുകൂലമായാൽ ഇഞ്ചിക്ക് നല്ല വിളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കൃഷി രീതി ഇങ്ങനെ
നിലം ഉഴുതുമറിച്ച് ചാലെടുത്ത് ഏരിയുണ്ടാക്കി മണ്ണിൽ കോഴിക്കാഷ്ഠം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വിത്ത് നടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |