കല്ലമ്പലം: മാരക ലഹരിവസ്തുവായ എം.ഡി.എം.എ കേരളത്തിലേക്ക് കടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ ചരുവിള വീട്ടിൽ അൽ അമീൻ (26) ആണ് അറസ്റ്റിലായത്. വെട്ടിയറ ഭാഗത്തുനിന്നു മാസത്തിന് മുൻപ് പള്ളിക്കൽ പൊലീസ് ലഹരിവസ്തുക്കളുമായി നാവായിക്കുളം സ്വദേശി അഖിൽ കൃഷ്ണൻ എന്ന യുവാവിനെ പിടികൂടിയിരുന്നു. തുടർന്ന് അഖിൽ കൃഷ്ണന്റെ ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അൽ അമീൻ പിടിയിലായത്.
അഖിൽ കൃഷണന് ബാംഗ്ലൂരിൽ നിന്നു ലഹരിവസ്തുക്കൾ എത്തിച്ചുകൊടുത്തിരുന്നത് അൽ അമീനായിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി റാസിത്തിന്റെ നിർദ്ദേശാനുസരണം പള്ളിക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജേഷ്, എസ്.ഐ. സാഹിൽ, ഡാൻസാഫ് ടീം അംഗങ്ങളായ ബിജു, ബിജുകുമാർ, വിനീഷ്, സുനിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |