തിരുവനന്തപുരം: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് നഗരസഭ നൽകുന്ന 28,500 രൂപ സ്കോളർഷിപ്പ് പദ്ധതിയിൽ തിരിമറിയെന്ന കണ്ടെത്തലിനെ തുടർന്ന്
വകുപ്പുതല അന്വേഷണത്തിന് ഓഡിറ്റ് വകുപ്പ് ശുപാർശ ചെയ്തു. ഈ സാഹചര്യത്തിൽ ആനുകൂല്യത്തിനായി വിതരണം ചെയ്ത 41.89 ലക്ഷം രൂപയുടെ ചെലവ് ഓഡിറ്റ് തള്ളി. 25.93 ലക്ഷം രൂപ തടഞ്ഞു വയ്ക്കുകയും ചെയ്തു. പദ്ധതിയിൽ ഗുണഭോക്തൃ പട്ടികയിൽ നിരവധി പേരുകൾ ആവർത്തിച്ച് വരുന്നതായും വകുപ്പ് കണ്ടെത്തി. കോർപ്പറേഷൻ ഓഡിറ്റ് വകുപ്പിന് നൽകിയ പട്ടിക പ്രകാരമല്ല ആനുകൂല്യ വിതരണം നടത്തിയതെന്നും വെളിവായിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇതോടെയാണ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.സംഭവം വിവാദമാകുമെന്നു ഭയന്ന് നഗരസഭ തിരിമറി പൂഴ്ത്തിവയ്ക്കുന്നുവെന്നാണ് ആരോപണം.
കണ്ടെത്തിയ മറ്റ് പ്രധാന അപാകതകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |