കുന്നംകുളം : അഴിമതിയും ഭരണ കെടുകാര്യസ്ഥതയും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. ബി.എം.എസ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് പദ്ധതി പ്രഖ്യാപിച്ചാലും അഴിമതിയെ കുറിച്ചുള്ള വാർത്തകളാണ് സംസ്ഥാന സർക്കാറിനെതിരെ പുറത്തുവരുന്നത്. തൊഴിൽ മേഖലയിലെ ദുരവസ്ഥയ്‌ക്കെതിരെ കണ്ണടക്കുന്ന സി.ഐ.ടി.യു 12 മണിക്കൂറിലധികം തൊഴിലെടുത്തിട്ടും ശമ്പളം ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നേരെ തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച അർദ്ധ രാത്രി മുതൽ കെ.എസ്.ആർ.ടി.സിയിൽ ബി.എം.എസ് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത്, കെ.മഹേഷ്, സി.ബാലചന്ദ്രൻ, ടി.സി സേതുമാധവൻ, എ.സി കൃഷ്ണൻ, സേതു തിരുവെങ്കിടം തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |