പൂനെ: ബൈക്കുകളിൽ ടാങ്കർ ലോറി ഇടിച്ച് രണ്ട് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ പൂനെയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. ആൽക്കഹോൾ കയറ്റിവന്ന ടാങ്കർ ലോറിയാണ് ബൈക്കുകളിലിടിച്ചത്.
Maharashtra | Casualties feared after a tanker carrying raw alcohol fell into a gorge in Dive Ghat in Pune last night. pic.twitter.com/ez9WdHib69
— ANI (@ANI) May 8, 2023
ലോറിയുടെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പൂനെ നഗരത്തിലെ ഹഡപ്സർ വ്യവസായ മേഖലയിലേക്ക് പോകുകയായിരുന്നു ലോറി. രാത്രി എട്ടരയോടെ ബ്രേക്ക് തകരാറിലായി.രണ്ട് ബൈക്കുകളിലിടിക്കുകയും ശേഷം തോട്ടിലേക്ക് മറിയുകയുമായിരുന്നു.രണ്ട് പേർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറടക്കമുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |