കൊച്ചി: മികച്ച പുതുതലമുറ എ.ഐ ശേഷിയുള്ള ഓമ്‌നി ബുക്ക് ലാപ്‌ടോപ്പുകൾ എച്ച്.പി പുറത്തിറക്കി. താങ്ങാവുന്ന വിലയിൽ ശക്തമായ പുതുതലമുറ എ.ഐ കഴിവുകൾ എത്തിക്കുന്നതിനാണ് ഈ പുതിയ എച്ച്.പി ഓമ്‌നിബുക്ക് 5, 3 സീരീസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓമ്‌നിബുക്ക് 5ൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ എക്‌സ് പ്ലസ് പ്രോസസറുകളും ഓമ്‌നിബുക്ക് 3ൽ എ.എം.ഡി റൈസൺ എ.ഐ 300 സീരീസും വരുന്നതിനാൽ സെക്കൻഡിൽ 45 മുതൽ 50 ട്രില്യൺ വരെ പ്രവർത്തനങ്ങൾ നടത്താനാകും.
വില
എച്ച്.പി ഓമ്‌നിബുക്ക് 5 14-ഇഞ്ച് 75,999 രൂപ മുതൽ
എച്ച്പി ഓമ്‌നിബുക്ക് 3 14-ഇഞ്ച്, ഓമ്‌നിബുക്ക് 3 15-ഇഞ്ച് എന്നിവക്ക് 69,999 രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |