SignIn
Kerala Kaumudi Online
Friday, 26 April 2024 2.35 PM IST

സി എസ് കെയുടെ പരിശീലന ഗ്രൗണ്ടിലെത്തി  ബൊമ്മനും ബെല്ലിയും; ഒപ്പിട്ട് ജഴ്സി നൽകി ആദരിച്ച് ധോണി, വീഡിയോ വെെറൽ

csk

ഓസ്‌കാർ പുരസ്‌കാരം നേടിയ 'ദി എലിഫന്റ് വിസ്പറേഴ്സ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ ബൊമ്മൻ-ബെല്ലി ദമ്പതികൾക്ക് ചെന്നെെ സൂപ്പർ കിംഗ്‌സിന്റെ ആദരം. ക്യാപ്റ്റൻ എം എസ് ധോണിക്കൊപ്പം ഇവർ സമയം പങ്കിടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു.

സി എസ് കെ താരങ്ങൾ പരിശീലനം നടത്തുന്ന ഗ്രൗണ്ടിലാണ് ബൊമ്മൻ - ബെല്ലി ദമ്പതികൾ എത്തിയത്. പിന്നാലെ ധോണിയെത്തി അവരുമായി സംസാരിക്കുകയും ധോണി ഒപ്പിട്ട സി എസ് കെ ജഴ്‌സി സമ്മാനിക്കുകയും ചെയ്തു. കൂടാതെ ഡൽഹിക്കെതിരായ മത്സരത്തിന് മുന്നോടിയായി സി എസ് കെ പ്രത്യേക അനുമോദനവും നൽകി. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ചെന്നെെ സൂപ്പർ കിംഗ്‌സ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CSK, BOMMAN, BELLIE, KARTIKI GONSALVES, THE ELEPHANT WHISPERERS, MS DHONI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.