SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.50 PM IST

കയറ്റുമതിയിൽ നേട്ടവുമായി ചൈന

china-export

ബീജിംഗ്: ആഗോള ഡിമാൻഡ് കുറഞ്ഞിട്ടും ഏപ്രിലിലെ കയറ്റുമതിയിൽ നേട്ടവുമായി ചൈന. ഏപ്രിലിൽ കയറ്റുമതി 8.5% ഉയർന്ന് 295.4 ബില്യൺ ഡോളറിലേക്ക് എത്തിയെന്ന് കസ്റ്റംസ് ഡാറ്റകൾ സൂചിപ്പിക്കുന്നു. മാർച്ചിൽ രേഖപ്പെടുത്തിയ 14.8% കയറ്റുമതി വളർച്ചയുടെ തുടർച്ചയാണ് ഏപ്രിലിലും പ്രകടമായത്. അതേസമയം വരും മാസങ്ങളിൽ കയറ്റുമതി കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ട്.

ഇറക്കുമതിയിൽ ഇടിവ്

കഴിഞ്ഞ വർഷം ഏപ്രിലിലെ അപേക്ഷിച്ച് കഴിഞ്ഞമാസം ഇറക്കുമതിയിൽ 7.9% ഇടിവുണ്ടായെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ ഇറക്കുമതി 205.2 ബില്യൺ ഡോളറായി. മാർച്ചിൽ 1.4% ഇടിവാണ് ഇറക്കുമതിയിൽ പ്രകടമായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുഎസുമായും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവുണ്ടായി.

വർഷത്തിലെ ആദ്യ നാല് മാസങ്ങളിലെ കയറ്റുമതി 2022ലെ സമാന കാലയളവിനെ അപേക്ഷിച്ച് 2.5% വർധിച്ച് 1.12 ട്രില്യൺ ഡോളറിലെത്തി. മൊത്തം ഇറക്കുമതി ഇക്കാലയളവിൽ 7.3 ശതമാനം കുറഞ്ഞ് 822 ബില്യൺ ഡോളറിലെത്തി.

വ്യാപാര മിച്ചം വർദ്ധിച്ചു

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ചൈനയുടെ വ്യാപാര മിച്ചം ഏപ്രിലിൽ 82.3% വളർന്നു.

ഡിമാൻഡ് കുറവ്

ഫെഡറൽ റിസർവും യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകളും പലിശനിരക്ക് ഉയർത്തിയതിനെത്തുടർന്ന് ആഗോള ഉപഭോക്തൃ ആവശ്യകത ദുർബലമായി. സർവേ പ്രകാരം പുതിയ ഓർഡറുകളും കയറ്റുമതി ഓർഡറുകളും മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ കുറഞ്ഞുവെന്ന് ചൈനീസ് മാനുഫാക്ചേർസ് പറയുന്നു. അതുകൊണ്ട് തന്നെ ഈ വർഷം മൊത്തത്തിൽ കയറ്റുമതി ദുർബലമാകുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

ഈ വർഷം 5 % സാമ്പത്തിക വളർച്ചയാണ് ചൈന ലക്ഷ്യം വെക്കുന്നത്. മാർച്ചിലെ മികച്ച പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ 6 % വളർച്ച വരെ സാധ്യമായേക്കുമെന്ന് വിലയിരുത്തുന്നു.

യു.എസ്. വ്യാപാരം കുറഞ്ഞു

യുഎസിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷം സമാന കാലയളവിവെ അപേക്ഷിച്ച് 6.5% കുറഞ്ഞ് ഏപ്രിലിൽ 43 ബില്യൺ ഡോളറിലെത്തി. ഇറക്കുമതി ഏപ്രിലിൽ 2.9% ഇടിഞ്ഞ് 13.3 ബില്യൺ ഡോളറായി. യുഎസുമായുള്ള ചൈനയുടെ വ്യാപാര മിച്ചം 7% കുറഞ്ഞ് 29.7 ബില്യൺ ഡോളറായി.

യൂറോപ്പുമായുള്ള വ്യാപാരവും ചുരുങ്ങി. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി ഏപ്രിലിൽ 17.7% കുറഞ്ഞ് 44.7 ബില്യൺ ഡോളറായി. ഇറക്കുമതി 38.6% ചുരുങ്ങി 23.4 ബില്യൺ ഡോളറായി. അതേസമയം, യൂറോപ്യൻ യൂണിയനുമായുള്ള ചൈനയുടെ വ്യാപാര മിച്ചം 31.5% വർധിച്ച് 21.3 ബില്യൺ ഡോളറിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.