വടകര: ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ കായികാദ്ധ്യാപകൻ ലിനോൾഡ് ഡാനിയലിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിന് മുമ്പിൽ ധർണ നടത്തി. ലിനോൾഡിനെ മറ്റൊരു അദ്ധ്യാപകന് പ്രമോഷൻ ട്രാൻസ്ഫറിന്റെ ആവശ്യം പറഞ്ഞാണ് അദ്ധ്യയന വർഷത്തിന്റെ ഇടയ്ക്കുവച്ച് ഒക്ടോബർ മാസം വയനാട്ടിലേക്ക് താൽക്കാലികമായി സ്ഥലം മാറ്റിയത്. സമരം പരിസ്ഥിതി പ്രവർത്തകൻ മോഹനൻ മണലിൽ ഉദ്ഘാടനം ചെയ്തു. വി.പി.സർവോത്തമൻ ,ഹീര വടകര എന്നിവർ പ്രസംഗിച്ചു. ദിലീപ് പെരുമുണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനദ്ധ്യാപകന് പി ടി.എ ഭാരവാഹികളായ ഹരീന്ദ്രൻ കരിമ്പനപ്പാലം, സജിൽ തൈവളപ്പിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിവേദനം നൽകി. പ്രസ്തുത വിഷയം മാനേജ്മെന്റിനെ അറിയിച്ച് പരിഹാരം കാണാൻ ശ്രമം നടത്തുന്നതിന് ധാരണയായി.ചന്ദ്രൻ കണ്ണിപ്പൊയിൽ സ്വാഗതവും തേജാലക്ഷ്മി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |