തൃശൂർ : സീറോ വേസ്റ്റ് കോർപ്പറേഷൻ പദ്ധതിയുമായി കോർപ്പറേഷൻ. മാർച്ച് 8 മുതൽ നൂറിലധികം ശുചീകരണ തൊഴിലാളികളെ വെച്ച് ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് 250 ടൺ സംസ്‌കരിക്കാൻ കഴിയാത്ത അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി മുഖേന നീക്കം ചെയ്തു. ഇതിനായി പ്രവർത്തിച്ച ശുചീകരണ തൊഴിലാളികളെ മേയർ എം.കെ വർഗീസ് അഭിനന്ദിച്ചു. പ്രളയത്തെയും പകർച്ചവ്യാധിയെയും നേരിടാനുള്ള മഴക്കാല പൂർവ ശുചീകരണ പകർച്ചവ്യാധി പ്രതിരോധ യജ്ഞം മേയർ എം.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ അദ്ധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, ക്ലീൻ സിറ്റി മാനേജർ സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ 55 ഡിവിഷനിലും മഴക്കാല പൂർവ ശുചീകരണ പകർച്ചവ്യാധി യജ്ഞം പൊതുജന പങ്കാളിത്തത്തോടെ നടത്തുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |