തൃശൂർ: അനുദിനം മാറുന്ന പുത്തൻ സാങ്കേതിക വിദ്യയെ സാധാരണക്കാർക്ക് അനുഭവിച്ചറിയാൻ വേദിയൊരുക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. കാർഷിക സർവകലാശാല ഒരുക്കിയ നൂതന കൃഷിയിടം കൃഷിയുടെ പുത്തൻ പാഠങ്ങൾ പകർന്നു നൽകുന്നു. ലളിതവും വ്യത്യസ്തതവുമായ മികച്ച ആശയങ്ങളാണ് പരിചയപ്പെടുത്തുന്നത്.
വ്യത്യസ്ത തരം സ്‌പ്രെയർ ഉപകരണങ്ങൾ, അക്വാപോണിക്‌സ് സമ്മിശ്ര കൃഷി രീതി, ടെറസുകളിൽ സജ്ജീകരിക്കാവുന്ന അക്വാപോണിക്‌സ് സംവിധാനം, കണിക ജലസേചന ഉപകരണം, തെങ്ങുകയറ്റ യന്ത്രം തുടങ്ങിയവ പവലിയനിലുണ്ട്. സ്ഥല പരിമിതിയുള്ളവർക്കും വീടിനോട് ചേർന്ന് തെങ്ങുള്ളവർക്കും തേങ്ങ നിലത്തുവീഴാതിരിക്കാൻ മെഷ് ടൈപ്പ്, നെറ്റ് ടൈപ്പ് തേങ്ങാ തൊട്ടിലുകൾ പരിഹാരമാണ്. ഇത്തരത്തിലുള്ള പലതും പ്രദർശനത്തിലുണ്ട്.
തൊട്ടറിയാം പുത്തൻ സാങ്കേതികവിദ്യയെ
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ സിഡ്ബിയുടെ പിന്തുണയുള്ള സ്വാവലംബൻ ചെയർ ഫോർ എം.എസ്.എം.ഇ സൊലൂഷൻസും ചേർന്ന് ടെക്‌നോളജി പവലിയനും ലേണിംഗ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്. ടെക്‌നോളജി പവലിയനിൽ റോബോട്ടിക്‌സ്, ഓഗ്മെന്റ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്‌സ് എക്‌സ്പീരിയൻസ് തുടങ്ങിയവ ഉൾപ്പെടുന്ന എക്‌സ്പീരിയൻസ് സെന്ററും എയ് റോ മോഡലിംഗ്, ആപ്പ് ഡെവലപ്‌മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി, റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ് തുടങ്ങിയ പരിശീലനവും ഒരുക്കിയിട്ടുണ്ട്. എൻജിനിയറിംഗ് കോളേജിലെ സ്റ്റാർട്ടപ്പുകളുടെ പ്രോജക്ടുകളിൽ പ്രോഡക്ട് സെല്ലിംഗ് റോബോട്ടുകളും ആതുര സേവനരംഗത്തെ ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്. ആർട്ടിഫിഷൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി ചാറ്റ് ജി.പി.ടി, ആർട്ടിഫിഷ്യൽ ടൂൾസ് പരിചയം തുടങ്ങിയവ പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |