ന്യൂഡൽഹി: സിക്കിം, മേഘാലയ ലോട്ടറികൾ കേരളം അടക്കം ചില സംസ്ഥാനങ്ങളിൽ നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി. സിക്കിം, മേഘാലയ സർക്കാരുകളുടെ ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജി നിലനിൽക്കില്ലെന്ന കേന്ദ്രസർക്കാരിന്റെയും കേരളം അടക്കം ചില സംസ്ഥാനങ്ങളുടെയും വാദം തളളിക്കൊണ്ടാണ് നടപടി. രണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും പരാതി. ഭരണഘടന പ്രകാരം നിലനിൽക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |