SignIn
Kerala Kaumudi Online
Thursday, 02 May 2024 4.12 AM IST

ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ, കർണാടക തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

hh

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ. പിന്തുണച്ചവർക്ക് നന്ദി,​ ബി,​.ജെ.പി പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. വരുംകാലങ്ങളിൽ കൂടുതൽ ഊർജ്വസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മലർത്തിയടിച്ചാണ് കോൺഗ്രസ് ഗംഭീര ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൻ തിരഞ്ഞെടുപ്പ് റാലികളും റോഡ് ഷോയും ഒക്കെ നടത്തിയിട്ടും ഭരണം നിലനിറുത്താൻ ബി.ജെ.പിക്ക് ആയില്ല. ജീവൻമരണ പോരാട്ടത്തിന് ഇറങ്ങിയ കോൺഗ്രസ് ബി.ജെ.പിക്കെതിരെ ആധികാരികമായ ജയമാണ് നേടിയത്. പ്രീപോൾ,​ എക്സിറ്റ്പോൾ ഫലങ്ങളും കോൺഗ്രസ് വിജയം പ്രവചിച്ചപ്പോൾ ബി.ജെ.പി നേതാക്കൾ അവയെ തള്ളിപ്പറയുകയാണുണ്ടായത്. ഇപ്പോൾ അവസാന ഫലം വരുമ്പോൾ തോൽവി സമ്മതിച്ചിരിക്കുകയാണ് ബി.ജെ.പി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, KARNATAKA ELECTION, BJP, NARENDR AMODI, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.