മുംബയ്: വിവാദമായ 'ദി കേരള സ്‌റ്റോറി' ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെനും മുഖ്യവേഷം ചെയ്‌ത നടി ആദാ ശർമ്മയും വാഹനാപകടത്തിൽപെട്ടതായി റിപ്പോർട്ടുകൾ. കരീംനഗറിൽ 'ഹിന്ദു ഏക്‌താ യാത്ര'യിൽ പങ്കെടുക്കാനുള്ള യാത്രക്കിടെ ഞായറാഴ്‌ചയോടെയാണ് സംഭവം. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ വൈകാതെ തന്നെ ആരോഗ്യവിവരം അറിയിച്ച് ഇരുവരുടെയും ട്വീറ്റ് പുറത്തുവന്നു. പ്രശ്‌നങ്ങളില്ലെന്നും ഗുരുതരമായി ഒന്നുമില്ലെന്നും അന്വേഷണങ്ങൾക്കും കരുതലിനും നന്ദി പറയുന്നതായും നടി ആദാ ശർമ്മ കുറിച്ചു. അടിയന്തര ആരോഗ്യ പ്രശ്‌നമുണ്ടായതിനാൽ കരീം നഗറിലേക്ക് പോകാനാവില്ലെന്നും കരീംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നായി സുദീപ്‌തോയും അറിയിച്ചു.
Today we're supposed to visit Karimnagar to talk about our film at a youth gathering. Unfortunately we could not travel due some emergency health issue. Heartfelt apology to the people of Karimnagar. We made the film to save our daughters. Pls keep supporting us #HinduEkthaYatra pic.twitter.com/LUr2UtQWfj
— Sudipto SEN (@sudiptoSENtlm) May 14, 2023
മേയ് അഞ്ചിനാണ് 'ദി കേരളാ സ്‌റ്റോറി' റിലീസ് ചെയ്‌തത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ കളക്ഷൻ ചിത്രത്തിന് ലഭിച്ചു. രണ്ടാം ശനിയാഴ്‌ച ദിവസമായ മേയ് 13നാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവുമധികം പ്രതിദിന കളക്ഷൻ ലഭിച്ചത്. 19.50 കോടി രൂപ. ബോളിവുഡിൽ പ്രമുഖ താരങ്ങളുടെ ചിത്രത്തിന് പിന്നാലെ നൂറ് കോടി കളക്ഷൻ നേടുന്ന ഇക്കൊല്ലത്തെ നാലാമത് ചിത്രമാണ് 'ദി കേരള സ്‌റ്റോറി'. ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ, രൺബീർ കപൂറിന്റെ തൂ ഛൂട്ടി മേം മക്കാർ, സൽമാൻ ഖാന്റെ 'കിസി കാ ഭായ് കിസി കി ജാൻ' എന്നിവയാണ് ഇതുവരെ 100 കോടി കളക്ഷൻ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |