തൃശൂർ: ഗവ. ചിൽഡ്രൻസ് ഹോം പരിസരത്ത് റോഡിന് ഇരുവശത്തുമായി സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വിളക്കുകൾ പ്രവർത്തിപ്പിക്കും. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി. മഞ്ജിത് പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയറെ വിളിച്ചു വരുത്തി നടത്തിയ ചർച്ചയിൽ 1,03,775 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ഈ തുകയ്ക്ക് വനിതാ ശിശു വികസന ഡയറക്ടർ അനുമതി നൽകുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |