SignIn
Kerala Kaumudi Online
Saturday, 27 April 2024 4.19 AM IST

വിവാഹിതയാകാൻ പോകുന്ന പെൺകുട്ടികൾക്ക് ഒരിക്കലും ഈ സമ്മാനങ്ങൾ കൊടുക്കരുത്; കാരണം അറിയാം

gift

ഏറെ സ്വപ്നങ്ങളോടെയാണ് ഓരോ പെൺകുട്ടിയെയും മാതാപിതാക്കൾ ‌വിവാഹം കഴിപ്പിച്ചയക്കുന്നത്. പല സമ്മാനങ്ങളും ഇവർക്ക് കൊടുത്തയക്കാറുമുണ്ട്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, പേനകൾ, ബാഗുകൾ തുടങ്ങി ഏറെ വിലപിടിപ്പുള്ള സാധനങ്ങൾ വരെ മകൾക്ക് കൊടുത്തുവിടാറുണ്ട്. എന്നാൽ നവവധുവായ മകൾക്ക് മാതാപിതാക്കൾ ഒരിക്കലും സമ്മാനിക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. സമ്മാനമായി നൽകിക്കഴിഞ്ഞാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സമ്മാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മൂർച്ചയുള്ളവ

പുരാതനമായ വാളുകൾ, കത്തികൾ തുടങ്ങി മൂർച്ചയുള്ള സാധനങ്ങളൊന്നും സമ്മാനിക്കരുത്. ഇത് പ്രിയപ്പെട്ടവർക്കിടയിൽ വഴക്കുണ്ടാകാൻ കാരണമാകും എന്നാണ് വിശ്വാസം.

ബാഗുകൾ

മണിബാഗുകളോ വാലറ്റുകളോ സമ്മാനമായി കൊടുക്കുന്നതിലൂടെ മാതാപിതാക്കൾക്ക് സാമ്പത്തികം പൂർണമായും നഷ്ടപ്പെട്ടേക്കാം.

പെയിന്റിംഗുകൾ

വന്യമൃഗങ്ങളുടെയോ ഭീകര ജീവികളുടെയോ അല്ലെങ്കിൽ ക്രൂരമായ സംഭവങ്ങളുടെയോ ചിത്രങ്ങൾ നവവധുവിന് കൊടുത്തുവിടരുത്. ഇത് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും.

അച്ചാർ

അച്ചാറുകൾ കൊടുക്കുന്നതോ സ്വീകരിക്കുന്നതോ ശത്രുതയ്ക്ക് ഇടയാക്കും. അതിനാൽ വിവാഹദിവസം അല്ലാതെ മറ്റൊരു ദിവസം ഇവ കൊടുത്ത് വിടാവുന്നതാണ്.

സ്റ്റേഷനറി സാധനങ്ങൾ

മകൾക്ക് വിവാഹദിവസം നിങ്ങൾ ഒരിക്കലും പേന, പുസ്തകങ്ങൾ തുടങ്ങിയ സാധനങ്ങൾ കൊടുത്തുവിടരുത്. മറ്റൊരു ദിവസം ഇതൊക്കെ കൊടുത്തയക്കാവുന്നതാണ്. ഇത് അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ പുരോഗതി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISWASAM, ASTROLOGY, WEDDING GIFT, DAUGHTERS WEDDING, PARENTS GIFT
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.