SignIn
Kerala Kaumudi Online
Friday, 26 April 2024 1.40 PM IST

'കാലി ബാഗ് എന്തിനാണ് ചുമക്കുന്നത്'; ട്രോളിന് നല്ല കിടിലൻ മറുപടി നൽകി ആലിയ ഭട്ട്, പോസ്റ്റ് വെെറൽ

alia-bhatt

ആഢംബര ഫാഷൻ ബ്രാന്റ് ആയ ഗൂച്ചിയുടെ ക്രൂയിസ് ഷോയ്ക്ക് എത്തിയ ആലിയ ഭട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഗൂച്ചിയുടെ ഗ്ലോബൽ അംബാസിഡറാണ് ആലിയ ഭട്ട്. എന്നാൽ വെെറലായ ചിത്രങ്ങളിൽ ആലിയ കെെയിൽ പിടിച്ചിരുന്ന ബാഗിനെതിരെ നിരവധി ട്രോളുകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

ഗൂച്ചിയുടെ തന്നെ ജാക്കി 1961 ട്രാൻസ്‌പരന്റ് ബാഗാണ് താരം ഉപയോഗിച്ചത്. ട്രാൻസ്‌പരന്റ് ആയതിനാൽ ബാഗിന്റെ ഉൾവശവും വളരെ നന്നായി കാണാനാകും. ഈ ബാഗ് കാലിയായിരുന്നതാണ് ട്രോളുകൾക്ക് കാരണമായത്. 'ബാഗിൽ ഒന്നുമില്ല പിന്നെന്തിനാണ് ആലിയ അത് ചുമക്കുന്നതെന്നും പേഴ്സ് കുറച്ച് സാധനമെങ്കിലും വയ്ക്കാനുള്ളതാണെന്നുമാണ്' ട്രോളുകൾ വന്നത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലിയ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. ഷോയിൽ എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ശേഷം ' അതേ ബാഗ് കാലിയായിരുന്നു' എന്ന അടിക്കുറിപ്പും താരം കൊടുത്തിട്ടുണ്ട്.

A post shared by Alia Bhatt 💛 (@aliaabhatt)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALIABHATT, VIRALPOST, GUCCI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.