തിരുവനന്തപുരം : ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്തിനടുത്ത് കെ.എസ്.ആർ,ടി,സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് നവജാത ശിശുവടക്കം മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9മണിയോടെയാണ് അപകടം.
വർക്കല മണമ്പൂർ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ സുനിൽ, ശോഭ, നവജാത ശിശു എന്നിവരാണ് മരിച്ചത്. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നിന്ന് വർക്കലയിലേക്ക് പോയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിശ്ശേഷം തകർന്നു നാട്ടുകാർ എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മുഴിത്തിരിയാവട്ടത്തെ കൊടുവളവിലാണ് അപകടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |