SignIn
Kerala Kaumudi Online
Saturday, 27 April 2024 10.17 AM IST

'റേറ്റിംഗ് കുറവാണ് ഗസ്റ്റായി വരണമെന്ന് പറഞ്ഞ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, ഗതികെട്ടാണ് പോയത്'; ബിഗ് ബോസിൽ നടക്കുന്നത് നിങ്ങൾ കാണുന്നതൊന്നുമല്ലെന്ന് റോബിൻ രാധാകൃഷ്ണൻ

robin

ആടിനെ പട്ടിയാക്കുന്ന ഷോയാണ് ബിഗ് ബോസ് എന്ന് റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്ക് റേറ്റിംഗ് കുറവാണെന്നും രണ്ട് മൂന്ന് ദിവസത്തേക്ക് അതിഥിയായി വരണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ബിഗ് ബോസിലേയ്ക്ക് വീണ്ടും പോയതെന്നും റോബിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'രണ്ടാഴ്ച മുമ്പാണ് ചാനലിൽ നിന്ന് എന്നെ വിളിച്ചത്. ബിഗ് ബോസ് സീസൺ ഫൈവിന് റേറ്റിംഗ് കുറവാണ്, ആളുകൾ കാണുന്നില്ല അതിനാൽ ഗസ്റ്റായി വരണം എന്ന് പറഞ്ഞു. പറ്റില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും പത്ത് ദിവസം മുമ്പ് വീണ്ടും വിളിച്ചു. രണ്ട് മൂന്ന് ദിവസത്തേക്ക് മതിയെന്നും പറഞ്ഞു. ഗതികെട്ടാണ് വരാം എന്ന് പറഞ്ഞത്. അതിഥി ആണെന്നാണ് എന്നോട് പറഞ്ഞിരുന്നത്. നിശബ്ദമായി ഒട്ടും ആക്ടീവല്ലാത്ത ഒരു ഗസ്റ്റായി അഭിനയിക്കണം എന്നാണ് എന്നോട് പറഞ്ഞത്. അവിടെ ഉള്ള ഓരോരുത്തർക്കും ഓരോ കഥാപാത്രങ്ങൾ കൊടുത്തിട്ടുണ്ടെന്നും സൈലന്റായി ഓരോരുത്തരെയും പ്രകോപിപ്പിക്കണമെന്നും പറഞ്ഞു. അഖിൽ മാരാരിനെയും സാഗറിനെയും പ്രകോപിപ്പിക്കണം എന്നാണ് തന്നോട് ബിഗ് ബോസ് പറഞ്ഞിരുന്നത്. എന്നാൽ അനീതി കണ്ടപ്പോൾ ചോദ്യം ചെയ്തതിന് എന്നെ പുറത്താക്കുകയായിരുന്നു. അതുകൊണ്ട് ആരും ബിഗ് ബോസിന് അടിമപ്പെടരുത്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അവിടെ നടക്കുന്നത് ഇതൊന്നുമല്ല. '- റോബിൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIGBOSS, ROBIN RADHAKRISHNAN, SEASON 5, ROBIN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.