ചെന്നൈ: കുടുംബവീട് വിൽപ്പനയ്ക്കിടെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ അച്ഛൻ കുഴഞ്ഞുവീണു. രജിസ്ട്രേഷൻ ഓഫീസിലെ മണിക്കൂറുകൾ നീണ്ട നടപടികൾക്കിടെയായിരുന്നു സംഭവം. സുന്ദർ പിച്ചൈ ജനിച്ചു വളർന്ന ചെന്നൈയിലെ അശോക നഗറിലുള്ള കുടുംബവീടാണ് വിറ്റത്. തമിഴ് സിനിമാ നിർമ്മാതാവും ബിൽഡറുമായ മണികണ്ഠനാണ് വീട് വാങ്ങിയത്.
ബിൽഡിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്ന സമയത്താണ് ഈ വീടിനെ കുറിച്ച അറിഞ്ഞതെന്ന് മണികണ്ഠൻ പറഞ്ഞു. അന്വേഷിച്ചപ്പോൾ സുന്ദർ പിച്ചൈയുടേതാണെന്ന് അറിഞ്ഞു. തുടർന്ന് തനിക്ക് താൽപര്യം വർദ്ധിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം വ്യക്തമാക്കി.
''രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ആളാണ് സുന്ദർ. അദ്ദേഹം ജനിച്ചു വളർന്ന വീട് വാങ്ങാൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്''- മണികണ്ഠൻ പ്രതികരിച്ചു.
ചെന്നൈയിലാണ് ജനിച്ചതെങ്കിലും ഐഐടിയിലെ തുടർ പഠനത്തിനായി 1989ൽ പിച്ചൈ ഖരഖ്പൂറിലേക്ക് വണ്ടി കയറിയിരുന്നു. 20 വയസുവരെ അദ്ദേഹം കുടുംബവീട്ടിൽ തന്നെയായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |