തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവഡോക്ടർക്കുനേരെ ലൈംഗികാവയവം പ്രദർശിപ്പിച്ച് അശ്ലീല പ്രവൃത്തി ചെയ്തയാൾ അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി സെൽവ (25)യെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. പട്ടം എൽ.ഐ.സിക്കു സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിൽ ജോലി ചെയ്യുകയാണ് സെൽവ. ഇന്നലെ രാത്രി 8.15ന് ആയിരുന്നു സംഭവം. പട്ടം മരപ്പാലത്ത് നിന്ന് തമ്പാനൂർ റെയിൽവേസ്റ്റേഷനിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു 26കാരിയായ യുവതി.മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. അതിനിടെ വിൻഡോ സൈഡിൽ ഇരിക്കുന്നയാളുടെ കൈ അനങ്ങുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്ന് മനസിലാക്കിയ യുവതി തിരിഞ്ഞിരുന്നപ്പോൾ പ്രതി കാൽമുട്ടിൽ സ്‌പർശിക്കുകയും യുവതിക്ക് അഭിമുഖമായി ഇരുന്ന് ലൈംഗിക പ്രവൃത്തി തുടരുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വർക്കലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു യുവതി. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |