SignIn
Kerala Kaumudi Online
Friday, 20 September 2024 3.45 PM IST

'രണ്ടായിരം രൂപയുടെ വെറും എണ്ണൂറ് നോട്ടുകൾ മാറാൻ പോയ പാവപ്പെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു', വാർത്തകൾ പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്

Increase Font Size Decrease Font Size Print Page
modi

രണ്ടായിരം രൂപയുടെ നോട്ട് പിൻവലിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തെ പിന്തുണച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഏതു നോട്ടും കുറച്ചു വർഷങ്ങൾക്കു ശേഷം ഈ രീതിയിൽ പിൻവലിക്കണമെന്നും എങ്കിൽ മാത്രമേ കള്ളപ്പണവും കള്ള നോട്ടടിയും നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ചാനലുകളിൽ വരാൻ സാദ്ധ്യതയുള്ള വാർത്തകളും സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചു. 2,000 രൂപയുടെ വെറും 800 നോട്ടുകൾ മാറാൻ പോയ പാവപ്പെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചുവെന്നതടക്കമുള്ള വാർത്തകളാണ് സന്തോഷ് പണ്ഡിറ്റ് പ്രവചിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

2000 രൂപയുടെ നോട്ട് ഈ സെപ്‌തംബർ മാസത്തോടെ കേന്ദ്ര സര്ക്കാര് പിൻവലിക്കാനുള്ള തീരുമാനം വളരെ മികച്ചതാണ്..

2000 രൂപയുടെ അച്ചടി കുറേ 5 വർഷങ്ങളായി ഘട്ടംഘട്ടമായി കുറച്ചു; എന്നാല്‍ 2000-ത്തിന്റെ കള്ളനോട്ടുകള്‍ പെരുകി തുടങ്ങി.. പലരുടെയും കൈയ്യിലും കള്ള പണം കൂടി തുടങ്ങി.. അതുകൊണ്ടാണ് ഇപ്പൊൾ 2000 രൂപയുടെ നോട്ട് നിരോധനം വേണ്ടി വന്നത്.

എന്റെ കയ്യില് ചില 2000 രൂപ നോട്ടുകൾ ഉണ്ടേ.. പക്ഷേ അവയെല്ലാം RBI അച്ചടിച്ചതാണ് ..

അത് ഞാൻ നിയമപ്രകാരം സമ്പാദിച്ചതാണ്. അതിനാൽ ഏത് ബാങ്കിൽ കൊടുത്തും അത് മാറ്റി എടുക്കാം... എന്നാല് കള്ള നോട്ട് കൈയ്യിൽ ഉള്ളവരും, കള്ള പണം കൈയ്യിൽ ഉള്ളവരും ഈ തീരുമാനത്തെ എതിർക്കും.. കാരണം അവർ ബാങ്കിൽ എന്ത് പറഞ്ഞു ചെല്ലും ? പണത്തിന്റെ source ചോദിച്ചാൽ എന്ത് പറയും ?

മാറിയെടുക്കാൻ സമയമുണ്ട്, ആർക്കും ആശങ്ക വേണ്ട... ബാങ്കിൽ കൊടുത്തു പൈസ മാറ്റിയെടുക്കാൻ മാത്രമേ പറഞ്ഞുള്ളൂ... ആരോടും 2000 രൂപ നോട്ട് കീറി കളയുവാൻ പറഞ്ഞിട്ടില്ല.. cool

ഏതു നോട്ടും കുറച്ചു വർഷങ്ങൾക്കു ശേഷം ഈ രീതിയിൽ പിൻവലിക്കണം... എന്നാല് മാത്രമേ കള്ള പണം, കള്ള നോട്ടടി നിയന്ത്രിക്കുവാൻ പറ്റൂ... പക്ഷേ അതിൻ്റെ ആളുകൾ ഇതിനെ വിമർശിക്കും... കരയും.. അത് പ്രശ്നമാക്കേണ്ട...

(വാൽ കഷ്ണം.. ഇനി കേരളത്തിലെ ചാനാല്കളിൽ വരുവാൻ സാദ്ധ്യത ഉള്ള വാർത്തകൾ... 2000 രൂപയുടെ വെറും 10,000 എണ്ണം നോട്ടുകൾ മാറുവാൻ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവൻ ഹൃദയാഘാതം മൂലം മരിച്ചു .. 2,000 രൂപയുടെ വെറും 800 എണ്ണം നോട്ടുകൾ മാറാൻ പോയ പാവപെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു .. അയ്യോ ഇന്ത്യയിൽ ഫാസിസം, സെക്കുലറിസം കൂടി.. പാവം കള്ളപണക്കാരെ, കള്ള നോട്ട് അടിക്കുന്നവരെ ജീവിക്കുവാൻ സമ്മതിക്കുന്നില്ല. ഒടിവായോ.. രക്ഷിക്കണേ.)

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SANTHOSH PANDIT, FB POST, 2000 WITHDRAWAL, MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.