മാഡ്രിഡ്: പ്രദർശന പറക്കലിനിടയിൽ സ്പാനിഷ് യുദ്ധവിമാനം തകർന്നുവീണു. സരഗോസ വ്യോമ താവളത്തിലെ തിരക്കേറിയ ഹൈവേയ്ക്ക് സമീപമാണ് വിമാനം കുത്തനെ ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ചത്. വാഹനഗതാഗതം സജീവമായിരിക്കേയാണ് വിമാനം കൂപ്പുകുത്തിയതെങ്കിലും ഭാഗ്യവശാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.
സൈനിക കുടുംബങ്ങൾക്കായി നടത്തിയ പ്രദർശന പറക്കലിനിടയിലായിരുന്നു അപകടം സംഭവിച്ചത്. എഫ്-18 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനമാണ് തകർന്നുവീണത്. വിമാനം ഇടിച്ചിറങ്ങുന്നതിന് മുൻപ് തന്നെ പൈലറ്റിന് വിമാനത്തിൽ നിന്ന് വേർപ്പെട്ട് രക്ഷപ്പെടാനായത് ആളപായം ഒഴിവാക്കി. കാലിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ച് പൈലറ്റിന് മറ്റു പ്രശ്നങ്ങളിലെന്നാണ് വിവരം. യുദ്ധവിമാനം സൈനിക താവളത്തിൽ ഇടിച്ചിറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ വിവിധ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
Nos pasan el video completo del accidente del caza en la Base Aérea de Zaragoza. Desconocemos autor. Parece que ha entrado en pérdida hasta que se ha estrellado. Según dicen, el piloto está bien. #Zaragoza pic.twitter.com/rm8jXwWqLi
— Zaragoza Denuncia (@ZGZDenuncia) May 20, 2023
Spanish fighter jet crashes at air base in Zaragoza; the pilot ejected and survived pic.twitter.com/AhMmOM1A5d
— BNO News (@BNONews) May 20, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |