പ്രിയതാരമായ മോഹൻലാലിന്റെ 63-ാം പിറന്നാൾ സംഭവബഹുലമായാണ് മലയാളികൾ ആഘോഷിച്ചത്. വരാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ വിശേഷങ്ങൾ പിറന്നാൾ ദിനത്തിൽ കൂട്ടമായി പുറത്തു വന്നതോടെ ശരിക്കുള്ള സമ്മാനങ്ങൾ ലഭിച്ചത് അദ്ദേഹത്തിന്റെ ആരാധകർക്കായിരുന്നു. അക്കൂട്ടത്തിൽ ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയത് ലിജോ പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ നിന്നുള്ള് അപ്ഡേറ്റായിരുന്നു. ലിജോ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേയ്ക്കുള്ള എത്തിനോട്ടമായിരുന്നു ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ പുറത്തു വന്ന പ്രൊമോ വീഡിയോ.
മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബൻ ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ എന്നു വിശേഷിപ്പിക്കുന്ന വാലിബന്റെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുന്നു.ബോളിവുഡ് താരം സോണാലി കുൽകർണിയുടെ മലയാള പ്രവേശനം കൂടിയാണ് ചിത്രം. വാലിബന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അറിയിച്ചിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |