കോന്നി : 1983ൽ നടന്ന അതിദാരുണമായ ഒരു കൊലപാതകത്തിന്റെ കുപ്രസിദ്ധി നിറയുന്ന മലയാലപ്പുഴ പഞ്ചായത്തിലെ സാവിത്രിക്കാട് അന്നും ഇന്നും ഭീതിയുടെ ഭൂമികയാണ്. ഇടുക്കി ജില്ലയിലെ ഉൾനാടൻ ഗ്രാമമായ തേങ്ങാക്കല്ലിൽ നിന്ന് മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ റബർ തോട്ടത്തിലെത്തിച്ചു അർദ്ധരാത്രിയിൽ സാവിത്രിയെ കൊല്ലുകയായിരുന്നു. കാമുകനായിരുന്നു ഗർഭിണിയായ യുവതിയുടെ ജീവനെടുത്തത്. 6000 ഏക്കർ വരുന്ന വനത്തിനു സമാനമായ റബർ തോട്ടത്തിൽ പച്ചജീവനുമേൽ തീ ആളിപ്പടർന്നപ്പോൾ പുറംലോകം ഒന്നും അറിഞ്ഞില്ല. കൊലപാതകം നടന്നു മുപ്പതുദിവസങ്ങൾ കഴിഞ്ഞിട്ടും കേസിനു തുമ്പുണ്ടാക്കാൻ ആകാതെ പൊലീസ് കുഴഞ്ഞു. എസ്റ്റേറ്റിലെ നിരപരാധികളായ പല തൊഴിലാളികൾക്കും അന്ന് ലോക്കപ്പ് മർദ്ദനമേറ്റു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്തിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സാവിത്രിയുടെ കാമുകനായ യുവാവ് പൊലീസ് പിടിയിലായി. സംഭവത്തിന് ശേഷം കൊലപാതകം നടന്ന സ്ഥലത്തിന് സാവിത്രിക്കാടെന്ന് പേരുവീണു. വിജനമായ റബർത്തോട്ടത്തിൽ സാവിത്രിയുടെ നിലവിളികൾ പലരും കേട്ടു. ഭയപ്പെടുത്തുന്ന ഒാർമ്മകളും കഥകളുമായി ഇന്നും സാവിത്രിക്കാട് നിറഞ്ഞുനിൽക്കുന്നു. സാവിത്രിയുടെ പേരിൽ അറിയപ്പെടുന്ന ഈ സ്ഥലത്തേക്ക് പകൽപോലും പോകാൻ ഇന്നും ആളുകൾക്ക് ഭയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |