നെടുമ്പാശേരി: കവർച്ചാശ്രമത്തിനിടെ പ്രതി വീട്ടുകാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ഓടി രക്ഷപ്പെട്ടു. ആവണംകോട് കല്ലറ ബേബിയുടെ വീട്ടിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ബേബിയുടെ മകൻ ജോസഫ് ടർഫിൽ കളിക്കാൻ പോയി 11.30 വീട്ടിൽ എത്തിയപ്പോൾ വീടിന്റെ മുൻവശത്ത് സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന കള്ളൻ കുപ്പിയിൽ കരുതി വച്ചിരുന്ന പെട്രോൾ ജോസഫിന്റെ ദേഹത്ത് ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ജോസഫ് ഒച്ച വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. നെടുമ്പാശേരി പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |