കൊച്ചി: സപ്ലൈകോയിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാദ്ധ്യമ പോസ്റ്റുകളും വ്യാജമാണെന്ന് സപ്ലൈകോ ജനറൽ മാനേജർ വി.കെ അബ്ദുൽ ഖാദർ അറിയിച്ചു.
സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുമ്പ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലും അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്. വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും അറിയിച്ചു. www.supplycokerala.com ആണ് ഔദ്യോഗിക വെബ്‌സൈറ്റ്. ഫേസ്ബുക്ക് https://www.facebook.com/Supplycoofficial. ഫോൺ:04842205165
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |