തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചു വരുന്ന തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. രക്തദാനം ചെയ്യാൻ ഡോണർമാരെ എത്തിക്കാം എന്ന് വ്യാജവാഗ്ദാനം നല്‍കി രക്തം ആവശ്യമുള്ളവരിൽ നിന്ന് വൻ തുക മുൻകൂർ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. രക്തമാവശ്യമുള്ളവർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാർ മുതലെടുക്കുന്നു. രക്തദാനത്തിനുള്ള പൊലീസിന്റെ പദ്ധതിയായ പോൽ-ബ്ലഡിലേക്കു ഇത് സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി മുതൽ രാജ്യത്തു നിരോധിച്ചിട്ടുണ്ട്. രക്തം ആവശ്യമുള്ളവരും ദാതാക്കളും കേരള പൊലീസിന്റെ പോൽ-ബ്ലഡ് ആപ്പിൽ രജിസ്റ്റർ ചെയ്യാം. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് polblood.pol@kerala.gov.in എന്ന ഇ-മെയിലിൽ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |