തിരുവനന്തപുരം: നിയമനം ലഭിച്ച് ഒമ്പത് വർഷം കഴീഞ്ഞിട്ടും ശമ്പളം കിട്ടാതെ 340
ഹയർ സെക്കൻഡറി അദ്ധ്യാപകർ. 2014ലും 2015ലുമായി അനുവദിക്കപ്പെട്ട 58 ബാച്ചുകളിലെ ഈ അദ്ധ്യാപകർക്ക് ഇനിയും നിയമനാംഗീകാരം ലഭിക്കാത്തതാണ് പ്രശ്നം
ഇതിൽ 27 ഗവ. സ്‌കൂളുകളിലെ 32 ബാച്ചുകളും 24 എയ്ഡഡ് സ്‌കൂളുകളിലെ 26 ബാച്ചുകളും ഉൾപ്പെടുന്നു. ഒരു സ്ഥിരം അദ്ധ്യാപകൻ പോലും ഇല്ലാത്ത 10 സ്‌കൂളുകളും ഇക്കൂട്ടത്തിലുണ്ട്. സർക്കാർ നിർദ്ദേശിച്ച കർശന നിബന്ധനകൾ പാലിച്ച് അപേക്ഷ സമർപ്പിച്ച 8 എയ്ഡഡ് സ്‌കൂളുകളിൽ 2 എണ്ണത്തിന് മാത്രമാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
ആറ് സ്‌കൂളുകളെ തസ്തിക അനുവദിക്കാതെ ഒഴിവാക്കി (കൊല്ലം 1, ആലപ്പുഴ 1, എറണാകുളം 3, ഇടുക്കി 1). ഈ സ്കൂളുകൾ 2022 സെപ്തംബറിൽ നൽകിയ ഏറ്റവും
ഒടുവിലത്തെ അപേക്ഷ സെക്രട്ടേറിയറ്റിലെത്തിയത് 2023 മേയിലാണ്.. തസ്തിക നിർണയത്തിൽ കടുത്ത വിവേചനം നടന്നതായാണ് ആക്ഷേപം.. സ്ഥിരാദ്ധ്യാപകർ ഇല്ലാത്ത സ്‌കൂളുകളിൽ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് തുടങ്ങി പഠനാനുബന്ധ പ്രവർത്തനങ്ങളൊന്നും ക്രമീകരിക്കാൻ കഴിയുന്നില്ല. ഇത് കുട്ടികളുടെ ഗ്രേസ് മാർക്കിനും തടസമാകുന്നു.മുൻകാല പ്രാബല്യം പോലും നൽകാത്ത തസ്തിക നിർണയ ഉത്തരവിനായി കാത്തിരിപ്പു തുടരുന്ന അദ്ധ്യാപകർ കടുത്ത പ്രതിസന്ധികൾ നേരിട്ടാണ് ജോലി ചെയ്യുന്നത്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |