SignIn
Kerala Kaumudi Online
Friday, 26 April 2024 12.02 PM IST

ഇങ്ങനെയൊരു ചമ്മന്തി പൊടി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; പത്തുമിനിട്ട് മതി കടയിൽ കിട്ടുന്ന അതേ ടേസ്റ്റിൽ വീട്ടിലുണ്ടാക്കാം

chammanthi-podi

ചോറിനൊപ്പം അധികം കറികളൊന്നുമില്ലെങ്കിൽ ഒരു ചമ്മന്തിയോ ചമ്മന്തി പൊടിയോ മതിയാകും എത്ര വേണമെങ്കിലും കഴിക്കാൻ. ചമ്മന്തിയുണ്ടാക്കാൻ എല്ലാവർക്കും അറിയാമെങ്കിലും ചമ്മന്തി പൊടി കൂടുതൽ പേരും കടയിൽ നിന്ന് വാങ്ങാറായിരിക്കും പതിവ്. എന്നാൽ നല്ല അടിപൊളി ചമ്മന്തി പൊടി വീട്ടിൽ തന്നെയുണ്ടാക്കി നോക്കിയാലോ?

ആദ്യം രണ്ട് തേങ്ങ ചിരകിയെടുത്ത് (നാല് കപ്പ്), എട്ട് ഉണക്ക മുളക് മുറിച്ചെടുത്തത്, ആറ് തണ്ട് കറിവേപ്പില എന്നിവ ചീനച്ചട്ടിയിൽ എടുത്ത വറുത്തെടുക്കണം. തേങ്ങ ചിരകിയത് ബ്രൗൺ നിറത്തിലാകുന്നതുവരെ വറുക്കണം. ഉണക്ക മുളകിനുപകരം രണ്ട് ടീസ്‌പൂൺ മുളകുപൊടി തേങ്ങ വറുത്തുവരുമ്പോൾ ചേർക്കാവുന്നതാണ്.

തേങ്ങ വറുത്തത് ചൂട് കുറഞ്ഞുകഴിഞ്ഞ് മിക്‌സി ജാറിലേയ്ക്ക് മാറ്റണം. ചെറുചൂടോടെയാണ് പൊടിച്ചെടുക്കേണ്ടത്. അടുത്തതായി ഇതിലേയ്ക്ക് ഒരു നെല്ലിക്കയുടെ വലിപ്പത്തിന് വാളൻ പുളി, മുക്കാൽ ടീസ്‌പൂൺ ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയതിനുശേഷം മിക്‌സിൽ പൊടിച്ചെടുക്കണം. ചമ്മന്തി പൊടി റെഡി. ഇത് നനവില്ലാത്ത കുപ്പിയിലോ പാത്രത്തിലോ ഇട്ടുവച്ച് ഉപയോഗിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHAMMANTHI PODI, HOMEMADE, EASY METHOD, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.