ന്യൂയോർക്ക് : ലോകത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന രാജ്യം സിംബാബ്‌വെ എന്ന് പഠനം. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെ തയ്യാറാക്കിയ വാർഷിക ദുരിത സൂചികയിലാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെ ഒന്നാം സ്ഥാനത്തെത്തിയത്. ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്സ് പ്രൊഫസറാണിദ്ദേഹം.
157 രാജ്യങ്ങളിലെ സാമ്പത്തിക, ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. നിയന്ത്രണാതീതമായ പണപ്പെരുപ്പമാണ് സിംബാബ്‌വെ നേരിടുന്ന പ്രധാന വെല്ലുവിളി. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രെയിൻ, ക്യൂബ, തുർക്കി, ശ്രീലങ്ക എന്നിവ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി.
103-ാം സ്ഥാനത്താണ് ഇന്ത്യ. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേ പ്രശ്നം അഭിമുഖീകരിക്കുന്ന യു.എസ് 134ാം സ്ഥാനത്താണ്. സ്വിറ്റ്‌സർലൻഡ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |