SignIn
Kerala Kaumudi Online
Friday, 26 April 2024 11.41 PM IST

വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് 'വിദ്യാവാഹൻ' ജില്ലയിലും

school

പാലക്കാട്: സ്കൂൾ വിട്ട് കുട്ടികൾ സുരക്ഷിതമായി വീട്ടിലെത്തുന്നത് വരെ രക്ഷിതാക്കളുടെ നെഞ്ചിൽ തീയാണ്. രക്ഷിതാക്കളുടെ ആശങ്കകൾക്ക് പരിഹാരമായി മോട്ടോർ വാഹന വകുപ്പിന്റെ 'വിദ്യാവാഹൻ' മൊബൈൽ ആപ് ജില്ലയിലും പ്രവർത്തനം ആരംഭിക്കുന്നു. സ്കൂൾ ബസുകളുടെ റൂട്ടും വേഗവും രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ ലഭ്യമാക്കി വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ചതാണ് 'വിദ്യാവാഹിൻ' ആപ്പ്. ജില്ലയിലെ എല്ലാ സ്കൂൾ അധികൃതരും ആപ്പ് ഡൗൺലോഡ് ചെയ്ത് രക്ഷകർത്താക്കൾക്ക് ലിങ്ക് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഒ നിർദ്ദേശിച്ചു.

സ്കൂൾ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ "സുരക്ഷാമിത്ര' സോഫ്റ്റ് വെയറിൽ നിന്നുള്ള വിവരങ്ങളാണ് മൊബൈൽ ആപ്പിൽ ലഭിക്കുക. നിലവിൽ അംഗീകൃത സ്കൂൾ വാഹനങ്ങൾക്കെല്ലാം വെഹിക്കിൾ ലൊക്കേഷൻ ഡിവൈസ് (ജി.പി.എസ്) നിർബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓൺലൈനിൽ അറിയാം. വാഹനം അപകടത്തിൽപ്പെട്ടാൽ വിവരം ഉടൻ മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിലെത്തും. മോട്ടോർ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും, ആപ്പിൽ ഓരോ വിദ്യാർത്ഥിക്കും ഐ.ഡി നിർമ്മിച്ച് രക്ഷിതാക്കൾക്ക് കൈമാറേണ്ട ചുമതല വിദ്യാലയ അധികൃതർക്കാണ്.

ആപ്പ് വരുന്നത് മാറ്റങ്ങളോടെ

ആദ്യം സ്കൂളുകൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതി പിന്നീട് രക്ഷിതാക്കൾക്ക് കൂടി വിവരം ലഭിക്കുന്ന തരത്തിൽ വിപുലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ആപ്പ് പല സ്കൂളുകളുടെയും നിസഹകരണം കൊണ്ട് പ്രയോജനമായില്ല. അതിനാണ് ഈ അദ്ധ്യയന വർഷം മാറ്റം വരുത്തുന്നത്. രക്ഷിതാക്കൾ സ്കൂളിൽ നൽകിയ മൊബൈൽ നമ്പർ വഴിയാണ് അപ്ലിക്കേഷനിൽ കയറാനാകുക.

സ്കൂൾ അധികൃതർ അപ്ലിക്കേഷനിൽ വാഹനങ്ങളുടെ വിവരം രേഖപ്പെടുത്തണം. വാഹനത്തിന്റെ സഞ്ചാരപാത അറിയാൻ സ്കൂളിന്റെ പേര് രക്ഷിതാവ് അപ്ലിക്കേഷനിൽ രേഖപ്പെടുത്തിയാൽ മാത്രം മതി. ആപ്പ് രക്ഷിതാക്കളെ പരിചയപ്പെടുത്താൻ സ്കൂളുകളിൽ ക്ലാസുകൾ നടത്താനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. അപ്ലിക്കേഷനിൽ വിവരം രേഖപ്പെടുത്താൻ എല്ലാ സ്കൂൾ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.

എല്ലാം തത്സമയം ഫോണിൽ

# സ്കൂൾ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും.

# സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ലോഗിൻ ചെയ്യാം.

# വാഹനം ഓടുന്നത് മൊബൈൽ ഫോണിൽ അറിയാം.

# അപകടമുണ്ടായിൽ അപായ സൂചന അലർട്ടായി ലഭിക്കും.

# സഹായം തേടാൻ വാഹനങ്ങളിലെ പാനിക് ബട്ടൺ ഉപയോഗിക്കാം.

# വാഹനം 40 ഡിഗ്രിയിലധികം ചരിഞ്ഞാലും അലർട്ട് സന്ദേശമെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.