പയ്യന്നൂർ : ക്ഷേത്ര കലാ അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ചുമർ ചിത്ര പ്രദർശനം ഉൻമീലനം സമാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പയ്യന്നൂർ ഗാന്ധി പാർക്കിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടന്ന സമാപന ചടങ്ങ് ക്ഷേത്രകലാ അക്കാഡമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകളും എം.എൽ.എ വിതരണം ചെയ്തു. ശിൽപ്പി ഉണ്ണി കാനായി മുഖ്യാതിഥിയായിരുന്നു. ക്ഷേത്ര കലാ അക്കാഡമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് , ഗോവിന്ദൻ കണ്ണപുരം , കെ.ശ്രീകുമാർ , പി.കെ.ഭാഗ്യലക്ഷ്മി , യു.സുജന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |