ചെങ്ങന്നൂർ: പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വിൽപ്പനയ്ക്ക് തയ്യാറാക്കിയ കഞ്ചാവുപൊതികളുമായി യുവാവിനെ വെണ്മണി പൊലീസ് പിടികൂടി. കൊല്ലകടവ് സിബി മൻസിലിൽ സൂപ്പി (34) യാണ് അറസ്റ്റിലായത്. വെണ്മണി എസ്.എച്ച്.ഒ എ.നസീറിന്റെ നേതൃത്വത്തിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്. ഇയാളുടെ സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്ന് 70 ഗ്രാം ഉണങ്ങിയ കഞ്ചാവും, കഞ്ചാവ് വിറ്റു കിട്ടിയ 7100 രൂപയും കണ്ടെടുത്തു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ആളുകളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് വെണ്മണി എസ്.എച്ച്.ഒ എ.നസീർ പറഞ്ഞു. സബ് ഇൻസ്പെക്ടർ അരുൺ കുമാർ, സീനിയർ സിപിഒ വിവേക്, സിപിഒ മാരായ ശ്യാം കുമാർ, ആകാശ് ജി കൃഷ്ണൻ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |