കോഴിക്കോട്: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ടം സിവിൽ സ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റർ (പി. ആർ. ടി.സി) വോളന്റിയർമാരുടെ നേതൃത്വത്തിൽ നടന്നു.
അജൈവ മാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് പി.ടി, നവകേരളം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജാനറ്റ് ടി.എ, പ്രമോദ് കുമാർ പി.ജി, അരവിന്ദാക്ഷൻ.കെ, യൂത്ത് കോ ഓർഡിനേറ്റർ നിപുണ്‍ ഗണേഷ് പി.കെ, മലിന്യമുക്തം നവകേരളം ജില്ലാ കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, സർജന്റ് മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |