SignIn
Kerala Kaumudi Online
Saturday, 27 April 2024 4.00 AM IST

കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെന്നിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

sudipto-sen

മുംബയ്: കേരള സ്റ്റോറി എന്ന വിവാദ ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബയിലെ കോകിലാബzൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് സുദീപ്തോ സെന്നിനെ പ്രവേശിപ്പിച്ചത്. നിർജ്ജലീകരണവും അണുബാധയുമാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണം എന്നാണ് വിവരം.

ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ഉടനെ തന്നെ ഡിസ്ചാർജ് ചെയ്യാൻ സാദ്ധ്യlയുള്ളതായും സുദീപ്തോ സെൻ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി. അതേസമയം സുദീപ്തോ സെന്നും കേരള സ്റ്റോറിയിലെ മുഖ്യവേഷം ചെയ്‌ത നടി ആദാ ശ‌ർമ്മയും കഴിഞ്ഞ ആഴ്ചയിൽ വാഹനാപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ തന്നെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല എന്ന് ആദാ ശർമ്മ വ്യക്തമാക്കിയിരുന്നു.

മേയ് അഞ്ചിനാണ് 'ദി കേരളാ സ്‌റ്റോറി' റിലീസ് ചെയ്‌തത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ കളക്ഷൻ ചിത്രത്തിന് ലഭിച്ചു. ബോളിവുഡിൽ പ്രമുഖ താരങ്ങളുടെ ചിത്രത്തിന് പിന്നാലെ നൂറ് കോടി കളക്ഷൻ നേടുന്ന ഇക്കൊല്ലത്തെ നാലാമത് ചിത്രമാണ് 'ദി കേരള സ്‌റ്റോറി'. ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ, രൺബീർ കപൂറിന്റെ തൂ ഛൂട്ടി മേം മക്കാർ, സൽമാൻ ഖാന്റെ 'കിസി കാ ഭായ് കിസി കി ജാൻ' എന്നിവയാണ് ഇതുവരെ 100 കോടി കളക്ഷൻ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, STORY, DIRECTION, DIRECTOR, ACCIDENT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.