SignIn
Kerala Kaumudi Online
Friday, 26 April 2024 5.31 PM IST

പാർലമെന്റിലും വൻശക്തിയാവാൻ ഇന്ത്യ

india

ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അംഗബലത്തിൽ ഏറ്റവും വലിയ പാർലമെന്റുള്ള മൂന്ന് രാജ്യങ്ങളിലൊന്നായേക്കും. നിലവിൽ 793 അംഗങ്ങളുമായി അഞ്ചാം സ്ഥാനത്താണ്. ചൈന, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ഇന്ത്യയുടെ പുതിയ പാ‌ലമെന്റ് മന്ദിരത്തിൽ ഇരുസഭകളിലുമായി 1272 സീറ്റുകളാണുള്ളത്.

ജനസംഖ്യാനുപാതികമായാണ് പാർലമെന്റംഗങ്ങളെ നിശ്ചയിക്കുന്നത്. ജനസംഖ്യ വർദ്ധിക്കുന്നതിന് ആനുപാതികമായി പാർലമെന്റംഗങ്ങളും വർദ്ധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റിന്റെ ഉൽഘാടന പ്രസംഗത്തിൽ അതാണ് സൂചിപ്പിച്ചത്. ഈ വർദ്ധന മുൻകൂട്ടി കണ്ടാണ് പുതിയ ലോക്സഭയിൽ 888 സീറ്റും രാജ്യസഭയിൽ 384 സീറ്റും ഒരുക്കിയിരിക്കുന്നത്. നിലവിലെ ലോക്സഭയിൽ 552 ആണ് ഭരണഘടന അനുവദിച്ചിട്ടുള്ള പരമാവധി അംഗബലം. ( തിരഞ്ഞെടുപ്പ് നടക്കുന്നത് 543സീറ്റിലാണ് ). രാജ്യസഭയിൽ 250 സീറ്റും.

ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 2002ൽ മണ്ഡല പുനർനിർണയം നടത്തേണ്ടതായിരുന്നു. അത് 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മരവിപ്പിച്ചിരിക്കയാണ്. അതനുസരിച്ച് 2026ന് ശേഷം നടത്തുന്ന സെൻസസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തേണ്ടത്. 2021ൽ നടത്തേണ്ടിയിരുന്ന സെൻസസിന്റെ നടപടികൾ പൂർത്തിയായ ശേഷമാവും മണ്ഡല പുനർനിർണയം. അതിന് മുമ്പ് മരവിപ്പിച്ച ഭരണഘടനാ വ്യവസ്ഥ മറ്റൊരു ഭേദഗതിയിലൂടെ തിരുത്തേണ്ടതുണ്ട്. 2029ലെ പൊതുതിരഞ്ഞെടുപ്പ് പുനർനിർണയിച്ച മണ്ഡലാടിസ്ഥാനത്തിലാവുമെന്നാണ് കരുതുന്നത്. അതോടെ പാർലമെന്റംഗങ്ങളുടെ എണ്ണം വർദ്ധിക്കും.

ജനസംഖ്യാനുപാതികമായി പാർലമെന്റംഗങ്ങളുടെ എണ്ണം നിശ്ചയിക്കുക എന്ന മാനദണ്ഡം നിലവിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണ്. എന്നാൽ ഇതിന് ഒരു ന്യൂനതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ വർദ്ധന എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ല. വർദ്ധന കുറവുള്ള സംസ്ഥാനങ്ങൾക്ക് നിലവിലുള്ള പാർലമെന്റംഗങ്ങളുടെ എണ്ണം കുറയാം.

2001ലെ സെൻസസിന് ശേഷം 2002ൽ റിട്ട.ജസ്റ്റിസ് കുൽദീപ് സിംഗ് അദ്ധ്യക്ഷനായി നിയമിച്ച മണ്ഡല പുനർനിർണയ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ജനസംഖ്യ ലോകറെക്കാഡിലെത്തിയതോടെ 2021ലെ സെൻസസ് പൂർത്തിയായ ശേഷം പുതിയ കമ്മിഷനെ

നിയമിക്കാനാണ് സാദ്ധ്യത.

ഇന്ത്യൻ പാർലമെന്റിന്റെ ആദ്യരൂപം 1946 ഡിസംബർ 6ന് നിലവിൽ വന്ന ഭരണഘടനാ നിർമ്മാണ സഭ ( കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ) ആണ്. ഭരണഘടന നിർമ്മിക്കുകയായിരുന്നു ദൗത്യം. രണ്ട് വർഷവും 11മാസവും 18 ദിവസവും എടുത്താണ് ഭരണഘടന പൂർത്തിയാക്കിയത്. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. ഭരണഘടനയുടെ 81ാം അനുച്ഛേദം പ്രകാരം ലോക്‌സഭയുടെ പരമാവധി അനുവദനീയമായ അംഗബലം രണ്ട് ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ 552 ആണ്.

1951 -52ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആദ്യ ലോക്‌സഭ 489സീറ്റുമായി നിലവിൽ വന്നു. പിന്നീട് മണ്ഡലം പുനർനിർണയങ്ങളിലാണ് നിലവിൽ 543 സീറ്റായത്. 1952, 1963, 1973, 2002 വർഷങ്ങളിലാണ് മണ്ഡലം പുനർനിർണയ കമ്മിഷനുകളെ നിയമിച്ചത്.

.

വലിയ പാർലമെന്റുകൾ

1 ചൈന ....2,​987 അംഗങ്ങൾ

2.ബ്രിട്ടൻ .. 1,435 അംഗങ്ങൾ

3.ഇറ്റലി .......951അംഗങ്ങൾ

4.ഫ്രാൻസ് ....925 അംഗങ്ങൾ

5 ഇന്ത്യ ..........793 അഗങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.