പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കസ്റ്റഡിയിൽ നിന്ന് മോചിതരായ താരങ്ങൾ പ്രതികരിച്ചു. ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങും. രാജ്യത്ത് ഏകാധിപത്യമല്ല, തങ്ങളുടെ സത്യഗ്രഹമാണ് നടക്കുകയെന്ന് സാക്ഷി മാലിക് പറഞ്ഞു.
അപലപിച്ച് പ്രതിപക്ഷം
രാഹുൽ ഗാന്ധി : രാജാവിന്റെ പട്ടാഭിഷേകം കഴിഞ്ഞു. അഹങ്കാരിയായ രാജാവ് തെരുവിൽ ജനങ്ങളുടെ ശബ്ദങ്ങൾ ഇല്ലാതാക്കുകയാണ്.
പ്രിയങ്ക ഗാന്ധി : ബി.ജെ.പി സർക്കാരിന്റെ അഹങ്കാരം വർദ്ധിച്ചു. വനിതാ താരങ്ങളുടെ ശബ്ദങ്ങളെ ബൂട്ട് ഉപയോഗിച്ച് ചവിട്ടി മെതിക്കുന്നു.
മമത ബാനർജി : രാജ്യത്തിന്റെ താരങ്ങളോട് ഇങ്ങനെ പെരുമാറുന്നത് ലജ്ജാകരം. ജനാധിപത്യത്തിന്റെ പുതിയ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ, ഡൽഹി പൊലീസ് രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്തു.
അരവിന്ദ് കേജ്രിവാൾ : രാജ്യത്തിന്റെ അഭിമാനം ഉയർത്തിയവരോടുളള നടപടി അപലപനീയം
സംയുക്ത കിസാൻ മോർച്ച : ജനാധിപത്യത്തിലെ കറുത്ത ദിനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |