SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.41 PM IST

ഉള്ളിച്ചാക്കുകൾക്കുള്ളിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ കൊണ്ടുവന്നു, ലക്ഷ്യം തൃശ്ശൂർ ആയിരുന്നുവെന്ന് പ്രതികൾ

Increase Font Size Decrease Font Size Print Page
onion

പാലക്കാട്: കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ എക്സൈസ് വാളയാർ ചെക്പോസ്റ്റിൽ വച്ച് പിടികൂടി. പാലക്കാട് ഐ.ബി ഇൻസ്പെക്ടറുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക്പോസ്റ്റ് ഡ്യുട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ഹരീഷും സംഘവുമാണ് വാഹനം പരിശോധിച്ചു ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. ചെക്പോസ്റ്റിൽ നിർത്താതെ പോയ വാഹനത്തെ മണ്ണാർക്കാട് റേഞ്ചിന്റെ ഹൈവേ പട്രോളിംഗ് സംഘവുമായി ചേർന്നാണ് പിന്തുടർന്ന് പിടികൂടിയത്.

ആർക്കും സംശയം തോന്നാത്ത രീതിയിൽ ഉള്ളി ചാക്കുകൾ കൊണ്ട് മറച്ചു വിദഗ്ദമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. തൃശൂർ കണ്ണാറ സ്വദേശികളായ ലിസൻ, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പിടികൂടിയ സ്ഫോടക വസ്തുക്കൾ തൃശ്ശൂർ പൂങ്കുന്നത്തേക്കുള്ളതാണെന്നാണ് പ്രതികൾ മൊഴി നൽകിയത്. 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം അടങ്ങിയ 100 കാർഡ് ബോർഡ് ബോക്സുകൾ വണ്ടിയിൽ ഉണ്ടായിരുന്നു. പ്രതികളെയും സ്‌ഫോടക വസ്തുക്കളെയും വാളയാർ പോലീസിന് തുടർ നടപടികൾക്കായി കൈമാറി. പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

പാർട്ടിയിൽ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ ഹരീഷ് എച്ച് എസ്, പാലക്കാട് ഐ.ബി ഇൻസ്പെക്ടർ നൗഫൽ എൻ, മണ്ണാർക്കാട് റേഞ്ച് ഇൻസ്പെക്ടർ ബാലഗോപാലൻ.എസ്, പ്രിവന്റ്റീവ് ഓഫീസർമാരായ സുനിൽകുമാർ വി ആർ (IB ), രാജേഷ്.കെ, പ്രസന്നൻ കെ ഡി, ഗ്രേഡ് PO മൻസൂർ അലി . ഹരിദാസ്. കെ,മുസാപ്പ എന്നിവർ പങ്കെടുത്തു.

TAGS: CASE DIARY, KERALA EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY