SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.35 PM IST

യു  എസിലെ  ആയമാർക്ക്  കിട്ടുന്ന  ശമ്പളം  എത്രയെന്നറിയോ?  കേരളത്തിലെ  മന്ത്രിമാർക്ക്  ഒരുമാസം  ലഭിക്കുന്ന  തുക  അവർ  ഒറ്റദിവസംകൊണ്ട്  സ്വന്തമാക്കും,  കൂട്ടത്തിൽ  പ്രൈവറ്റ്  ജെറ്റും

us-

ഇന്ത്യയിൽ നിന്ന് നിരവധി പേരാണ് വിദേശത്ത് ജോലി തേടി പോകുന്നത്. യു എസിൽ പഠിച്ച ശേഷം അവിടെ തന്നെ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണവും കൂടി വരുന്നു. ഇതിന്റെ പ്രധാന കാരണം ഉയർന്ന ശമ്പളവും ജീവിത രീതിയുമാണ്. ചെറിയ ജോലികൾക്ക് തന്നെ ഉയർന്ന ശമ്പളം അവിടെ ലഭിക്കുന്നു. ഇപ്പോഴിതാ അവിടുത്തെ ശതകോടീശ്വരന്റെ മക്കളെ നോക്കുന്ന ആയമാരുടെ ശമ്പളത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

34കാരിയായ ഗ്ലോറിയ റിച്ചാർഡ്‌സ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. യു എസിലെ ശതകോടീശ്വരുടെ മകളെ നോക്കാൻ ഇവർ വാങ്ങുന്നത് പ്രതിദിനം 2000ഡോളറാണ് ( 1.6ലക്ഷം രൂപ). കൂടാതെ സ്വകാര്യ ജെറ്റുകളിൽ ലോകമെമ്പാടും സഞ്ചരിക്കാം. താമസസൗകര്യവും ലഭിക്കുമെന്ന് ഗ്ലോറിയ പറഞ്ഞു. 12മുതൽ 15 മണിക്കൂർ വരെയാണ് ഒരു ദിവസം ജോലി ചെയ്യുന്നത്. വിദേശരാജ്യങ്ങളിലും കുട്ടികളുടെ പാർട്ടികളിലും അവർക്കൊപ്പം പോകാറുണ്ടെന്നും ഗ്ലോറിയ വ്യക്തമാക്കി. കുട്ടികളെ നോക്കുക മാത്രമല്ല അവരുടെ പഠനം,​ പെരുമാറ്റം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതും നാനിമാരാണെന്ന് അവർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: US, LAKH, CHILDRENS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.