കൊച്ചി: വിദ്യാഭ്യാസ വായ്‌പ നൽകുന്നതിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾ നാളെ ഈ നാടിനെ നയിക്കേണ്ടവരാണ്. സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി. ഭോപ്പാലിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്‌ഡിക്ക് വിദ്യാഭ്യാസ വായ്‌പയായി 4.07 ലക്ഷം രൂപ നൽകാനും എസ്.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പിതാവിന്റെ സിബിൽ സ്കോർ കുറവായതിനാൽ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് നോയൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന് വിദേശ കമ്പനി ജോലി വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ വിശദീകരിച്ചതു കണക്കിലെടുത്താണ് സിംഗിൾബെഞ്ച് വായ്പ നൽകാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |