വിവാദങ്ങൾ കൂടുതൽ കരുത്തുള്ളവളാക്കിയെന്ന് നടിയും ഡാൻസറുമായ ശാലു മേനോൻ. സ്‌ട്രോംഗ് അല്ലാത്തൊരാളായിരുന്നു താനെന്നും വിവാദങ്ങളുണ്ടായപ്പോൾ ബോൾഡായെന്നും നടി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഒരു കണക്കിന് വിവാദമുണ്ടായത് നന്നായി. കുറച്ച് ബോൾഡാകാൻ പറ്റി. ആൾക്കാരെ തിരിച്ചറിയാൻ പറ്റി. ആ പ്രശ്നങ്ങളുണ്ടായപ്പോൾ ഇൻഡസ്ട്രിയിൽ നിന്ന് ഒരുപാട് പേർ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരെയൊക്കെ വീണ്ടും കണ്ടിട്ടുണ്ട്. ഞാൻ ചെന്ന് സംസാരിക്കാറുണ്ട്. ഉള്ളിൽ വച്ച് പെരുമാറുന്നത് എനിക്കറിയില്ല. ദേഷ്യം വളരെ കുറവാണ്. ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. '- നടി പറയുന്നു.
വിവാഹ മോചനത്തെക്കുറിച്ചും നടി വെളിപ്പെടുത്തി. 'ഡിവോഴ്സിന് കൊടുത്തിരിക്കുകയാണ്. ഞാനാണ് കൊടുത്തത്. കേസിപ്പോൾ നടക്കുന്നു. പരസ്പരം അഡ്ജസ്റ്റ് ചെയ്തുപോകാൻ പറ്റാത്തതുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയത്.
മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അമ്മയ്‌ക്കൊക്കെ പ്രായമായി വരികയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഇതെല്ലാം എനിക്ക് നോക്കി നടത്തണം. കൂടെയൊരാൾ എന്തായാലും വേണം. ഇപ്പോഴല്ല. സാവധാനം. കണ്ട് മനസിലാക്കിയിട്ടൊക്കെയേയുള്ളൂ. ലവ് മാര്യേജ് ആയിരിക്കുമോയെന്ന് പറയാറായിട്ടില്ല.'- നടി പറഞ്ഞു.
ജീവിതത്തിൽ പ്രയാസങ്ങൾ വരുമ്പോൾ അതിനെ അതിജീവിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന അവതാരകന്റെ ചോദ്യത്തിനും നടി മറുപടി നൽകി. 'ആദ്യം ചെയ്യുകയെന്ന് പറഞ്ഞാൽ നാമം ജപിക്കും. ദിവസവും നാമം ജപിക്കുന്നയാളാണ്. ഞാൻ ഈശ്വരനോട് പറയും.'- താരം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |