SignIn
Kerala Kaumudi Online
Friday, 26 April 2024 12.08 PM IST

ഭൂമിയെ ചുറ്റുന്നത് ചന്ദ്രൻ ഒറ്റയ്‌ക്കല്ല; രണ്ടായിരം വർഷമായി മറ്റൊരാളും ഒപ്പം കറങ്ങുന്നുണ്ട്, കൗതുകമുണർത്തുന്ന കണ്ടെത്തലുമായി ശാസ്‌ത്രജ്ഞർ

moon

ഹവായ്: ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ എന്നാണ് നമ്മൾ സ്‌കൂൾ കാലം മുതലേ പഠിക്കുന്നത്. എന്നാൽ അടുത്തിടെ നടത്തിയ പഠനത്തിൽ ഇതിൽ ചെറിയൊരു മാറ്റമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജ്യോതി ശാസ്‌ത്രജ്ഞർ. ഹവായിയിലെ ഹലേകാല അഗ്നിപർവ്വതത്തിന് മുകളിൽ സ്ഥാപിച്ച പാൻ സ്‌റ്റാർസ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ജ്യോതി ശാസ്‌ത്രജ്ഞർ 2023 എഫ്‌ഡബ്ളിയു13 എന്ന് പേര് നൽകിയ ഒരു അർദ്ധ ചന്ദ്രനെ കണ്ടെത്തിയത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശ ഗോളമാണ് എങ്കിലും ഗുരുത്വാകർഷണത്തിൽ സൂര്യനുമായി ബന്ധിച്ചിരിക്കുന്ന ആകാശ ഗോളങ്ങളെയാണ് അർദ്ധ ചന്ദ്രൻ എന്ന് വിളിക്കുന്നത്.

ഭൂമിക്കൊപ്പം ബിസി 100 മുതലെങ്കിലും എഫ്‌ഡബ്ളിയു13 കൂടെയുണ്ടെന്നാണ് ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. 1500 വർഷത്തേക്കെങ്കിലും ഇത് ഭൂമിക്കൊപ്പമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എ ഡി 3700 വരെ. 469219 കാമോഓലേവ എന്ന ഭൂമിക്കടുത്തുള്ള മറ്റൊരു ചെറിയ അ‌ർദ്ധചന്ദ്രനും 2023 എഫ്‌ഡബ്ളിയു13നും എന്നാൽ ഭൂമിക്ക് ഭീഷണിയല്ലെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.

നമ്മുടെ ഏക നൈസർ‌ഗിക ഉപഗ്രഹമായ ചന്ദ്രൻ അഥവാ ലൂണായെപ്പോലെ ഭ്രമണപഥം ഉള്ളവയാണ് അർദ്ധ ചന്ദ്രൻമാർ. സൂര്യനെക്കാൾ ഭൂമിയോട് ഗുരുത്വാകർഷണമുള്ളതിനാൽ ചന്ദ്രൻ ഭൂമിക്ക് ചുറ്റും കൃത്യമായ പാതയിൽ ചുറ്റുന്നു. ഭൂമിയുമായി ആകർഷണമുണ്ടാകുന്ന ഹിൽ സ്‌പിയറിന് പുറത്താണ് 2023 എഫ്‌ഡബ്ളിയു13 എന്നതിനാൽ ഇതിന് ചന്ദ്രന്റെ സ്വഭാവവുമായി വ്യത്യാസമുണ്ട്.

365.42 ദിവസമാണ് ഇത് ഓർബിറ്റിൽ സൂര്യന് ചുറ്റും കറങ്ങാനെടുക്കുന്നത്. ഭൂമിയെ ചുറ്റുന്നതിനിടെ 2023 എഫ്‌ഡബ്ളിയു13ന്റെ പരിക്രമണ പാത പകുതി ചൊവ്വയിലേക്കും മറുപകുതി ശുക്രനിലേക്കും കടക്കുന്നുണ്ട്. ഭൂമിയിൽ നിന്നും 1.6 മില്യൺ മൈൽ അകലെയാണ് 2023 എഫ്‌ഡബ്ളിയു13. ചന്ദ്രനാകട്ടെ 2,23,693 മൈൽ അകലത്തിൽ മാത്രമാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, QUASI MOON, 2023 FYI13, MOON, EARTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.