SignIn
Kerala Kaumudi Online
Friday, 26 April 2024 6.26 PM IST

83ാം വയസിൽ അച്ഛനാകാനൊരുങ്ങി അൽ പച്ചീനോ

pacino

ലോസ്ആഞ്ചലസ് : 83ാം വയസിൽ അച്ഛനാകാനൊരുങ്ങി വിഖ്യാത ഹോളിവുഡ് നടൻ അൽ പച്ചീനോ. പച്ചീനോയുടെ കാമുകി നൂർ അൽഫല്ലാ ( 29 )​ എട്ടു മാസം ഗർഭിണിയാണെന്ന് അദ്ദേഹത്തിന്റെ വക്താക്കൾ സ്ഥിരീകരിച്ചു. മൂന്ന് മക്കളാണ് അൽ പച്ചീനോയ്ക്കുള്ളത്. ആദ്യ കാമുകി ജാൻ ടാരന്റിൽ ജൂലി മേരി ( 33 )​ എന്ന മകളുണ്ട്. 2001ൽ നടി ബെവെർലി ഡിആഞ്ചലോയുമായുള്ള ബന്ധത്തിൽ ആന്റൺ ജെയിംസ്,​ ഒലിവിയ റോസ് എന്നീ ഇരട്ടക്കുട്ടികൾ പിറന്നു.

ദ ഗോഡ്ഫാ‌ദർ,​ സ്കാർഫേസ്,​ സെന്റ് ഒഫ് എ വുമൺ,​ ദ ഐറിഷ് മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച അൽ പച്ചീനോയെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ചതും സ്വാധീനമുള്ളതുമായ നടൻമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. സിനിമ മേഖലയിൽ ജോലി ചെയ്യുന്ന നൂർ അൽഫല്ലാ ബില്ലി നൈറ്റ്, ലിറ്റിൽ ഡെത്ത്, ബ്രോസ നോസ്ട്ര എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.