SignIn
Kerala Kaumudi Online
Friday, 26 April 2024 8.13 AM IST

മൂർഖൻ പാമ്പിനോടൊപ്പം ഒരു സേവ് ദ ഡേറ്റ്,​ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ff

വെഡ്ഡിംഗ് ഫോട്ടോഗ്രാഫി മുമ്പെന്നത്തെക്കാളും ഇന്ന് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ഓരോ ഫോട്ടോഗ്രാഫർമാരും ശ്രമിക്കുന്നത്. വൈറലായ നിരവധി സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ ഒന്നാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ട്വിറ്ററിലാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടത്. ഒരു ഫോട്ടോസ്റ്റോറി പോലെയാണ് ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളിൽ വധൂവരൻമാർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ട്. നല്ല ഒന്നാന്തരം ഒരു മൂർഖൻ പാമ്പാണ് ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നത്. വിവേക് എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്,​ മുപ്പതോളം ചിത്രങ്ങളിലൂടെ ഒരു കഥ പറയുന്നത് പോലെയാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. യുവതിയും യുവാവും ആദ്യമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹത്തിലെത്തുന്നതും ചിത്രങ്ങളിലൂടെ പറഞ്ഞുവയ്ക്കുന്നു. .ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് നെറ്റിസണിൽ നിന്ന് ലഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUTHUKAM, PHOTOSHOOT, SAVE THE DATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.