ലക്നൗ: യു.പിയിൽ പത്ത് ദളിതരെ വെടിവച്ചുകൊന്ന 90കാരന് ജീവപര്യന്തം തടവ് വിധിച്ച് ഫിറോസാബാദ് ജില്ലാ കോടതി.42 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഷിക്കോഹാബാദിൽ നടന്ന ക്രൂരമായ കൂട്ടക്കൊലയിൽ പ്രതിയായ ഗംഗാ ദയാൽ (90)നാണ് ജീവപര്യന്തം തടവും 55,000 രൂപ പിഴയും വിധിച്ചത്. മറ്റ് ഒമ്പത് പ്രതികളും നാല് പതിറ്റാണ്ടുനീണ്ട വിചാരണയ്ക്കിടെ മരിച്ചു. ഗംഗാ ദയാൽ 55,000 രൂപ പിഴയടച്ചില്ലെങ്കിൽ 13 മാസം കൂടി തടവനുഭവിക്കണമെന്ന് ജില്ലാ ജഡ്ജി ഹർവീർ സിംഗ് ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |