SignIn
Kerala Kaumudi Online
Friday, 26 April 2024 6.24 PM IST

നടുറോഡിൽ അലിഗേറ്ററിനോട് ഫൈറ്റ് ചെയ്ത് എം എം എ ഫൈറ്റർ; റിംഗിലെ പോരാട്ടം നേരിട്ട് കണ്ട് അമ്പരന്ന് നാട്ടുകാർ

mike-dragich

തല്ലഹസി: കലിപൂണ്ട അലിഗേറ്ററെ വിദഗ്‌ദ്ധമായി കീഴടക്കിയ 33കാരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഫ്ളോറിഡയിലെ ഒരു സ്‌കൂളിൽ കയറിയ അലിഗേറ്ററെ എം എം എ ഫൈറ്ററും അലിഗേറ്ററുകളെ പിടികൂടുന്നതിൽ ലൈസൻസ് നേടിയയാളുമായ മൈക്ക് ഡ്രാഗിച്ച് ആണ് കീഴടക്കിയത്. 'ബ്ളൂകോ‌ളർ ബ്രൗളർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

വീഡിയോ ഒരേസമയം സമൂഹമാദ്ധ്യമ ഉപഭോക്താക്കളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. പകൽ സമയം ഒരു കൂറ്റൻ അലിഗേറ്റർ സ്‌കൂളിലെത്തിയതാണ് ആളുകളെ ഭയപ്പെടുത്തുന്നത്. അലിഗേറ്റർ അക്രമകാരിയായിരുന്നെങ്കിലും വളരെ വിദഗ്‌ദ്ധമായി അതിന്റെ വാലിൽ പിടിച്ചാണ് മൈക്ക് പിടികൂടിയത്. എം എം എ ഫൈറ്ററിന്റെ കരുത്തും കഴിവുമെല്ലാം ദൃശ്യങ്ങളിൽ കാണാം. മൈക്ക് അലിഗേറ്ററെ പിടികൂടുമ്പോൾ ആളുകൾ ഭയചകിതരായി ചുറ്റിനും നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

A post shared by Mike Dragich (@bluecollar_brawler)

വീഡിയോ വൈറലായതിനുപിന്നാലെ മൈക്കിന്റെ ധൈര്യവും കഴിവും സമൂഹമാദ്ധ്യമങ്ങളിൽ കയ്യടി നേടുകയാണ്. നിരവധി പേരാണ് മൈക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, AMERICA, MIKE DRAGICH, TRAPPER, VIDEO, VIRAL, FLORIDA, ALLIGATOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.