ഒരു ശാസ്ത്രഗ്രന്ഥവുമിന്നോളം കണ്ടില്ല, മനമെന്ന പ്രതിഭാസം സൂക്ഷ്മമായി" അധികമാരും ഏറ്റുപാടാതെപോയ പഴയൊരു സിനിമാപാട്ടാണെങ്കിലും, എത്ര വലിയൊരു സത്യമാണ് ഈ ഗാനം എഴുതിയ മഹാപ്രതിഭ നമ്മോട് പറഞ്ഞത് എന്നത് ആലോചനാമൃതമാണ്.
നമ്മളെങ്ങനെ ഇങ്ങനെയായിയെന്ന് സ്വയം അപഗ്രഥിക്കുക, ഏത് ജീവിതാവസ്ഥയിലായാലും കുഴപ്പമില്ല, പ്രായവും പ്രശ്നമല്ല. സത്യസന്ധമായാണ് അപഗ്രഥനമെങ്കിൽ ഒരു സത്യം നമുക്ക് ബോദ്ധ്യപ്പെടും.
നമ്മെ ഇപ്പോൾ നിൽക്കുന്നിടത്ത് എത്തിച്ചത് നമ്മുടെ മനസാണെന്ന സത്യം! നമ്മെ വളർത്തിയതും മനസ്, നമ്മെ തളർത്തിയതും മനസ്, ഓരോ നിമിഷാർദ്ധത്തിലും മനസിന് രണ്ടു വഴിയുണ്ടാകും. ചിലപ്പോൾ ബഹുവഴികളായിരിക്കും. എന്നാൽ ഏതു വഴി വേണമെന്ന തീരുമാനം നമ്മുടേതായിരിക്കണം. മനസു വലിക്കുന്നിടത്തേക്കൊക്കെ പാറിപ്പറന്നോടിപ്പോകുന്നതാണ് പക്ഷിമൃഗാദികളുടെ മനഃശാസ്ത്രമെന്ന് സ്വന്തം മനസോ, മനഃശാസ്ത്രമോ അറിയാത്ത ചില മനുഷ്യർ പറഞ്ഞൊപ്പിച്ചിരിക്കുന്നതു കാണുമ്പോൾ ചിരിക്കാനറിയാവുന്ന ആരും ചിരിച്ചുപോകും. അതെന്തെങ്കിലുമാകട്ടെ, നമ്മുടെ കാര്യത്തിൽ തീരുമാനങ്ങൾ മനസെന്ന ചങ്ങാതിക്കു വിടാതെ നന്നായി ആലോചിച്ചു തീരുമാനിക്കുക. തീരുമാനം ശരിയായാൽ ജീവിതം തന്നെ മറ്റൊന്നായി മാറാം! മറിച്ച് തീരുമാനങ്ങൾ മനസിനു വിട്ടാൽ, പിഴക്കാനുള്ള സാദ്ധ്യതകളേറെയാണ്. അതുകൊണ്ടാണ് പറയുന്നത്, മനസിനെ നിയന്ത്രിച്ചു നിറുത്തി മുന്നേറുന്നവനാണ് യഥാർത്ഥ ധീരനെന്ന്.
(സംസ്ഥാന ഭിന്നശേഷി കമ്മിഷണറാണ് പഞ്ചാപകേശൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |