ദുരന്ത സ്ഥലം:
കൊൽക്കത്തയിൽ നിന്ന് 250 കിലോമീറ്റർ തെക്ക്. ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്ക്. ബഹനാഗ ബസാർ സ്റ്റേഷൻ.
റെയിൽപ്പാത:
നാലു ട്രാക്കുകൾ. ദീർഘദൂര സർവീസുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും നിറുത്താതെ കടന്നുപോകാൻ നടുക്കുള്ള രണ്ട് ട്രാക്കുകൾ.
ആദ്യത്തെ ട്രാക്കും നാലാമത്തെ ട്രാക്കും ട്രെയിനുകൾ നിറുത്താനും പിടിച്ചിടാനും.
സാഹചര്യം:
സമയം:വെള്ളിയാഴ്‌ച വൈകിട്ട് 6.55-7മണി
ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്കുള്ള കോറമണ്ഡൽ എക്സ് പ്രസും ബംഗളൂരുവിൽ നിന്നുള്ള ഹൗറ സൂപ്പർ ഫാസ്റ്റും അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകാൻ സമയമാവുന്നു. ഇതിനുവേണ്ടി സ്റ്റേഷനോട് ചേർന്നുള്ള ട്രാക്കിൽ ഗുഡ്സ് ട്രെയിൻ ഒതുക്കിയിട്ടിരിക്കുന്നു. നാലാമത്തെ ട്രാക്കിൽ മറ്റൊരു ഗുഡ്സ് ട്രെയിനും ഒതുക്കിയിരിക്കുന്നു.
ദുരന്തത്തിലേക്ക്:
130 കി.മീ. വേഗത്തിൽ കോറമണ്ഡൽ പാഞ്ഞുവരുന്നു. സ്റ്റേഷൻ പരിധിയിലേക്കു കടക്കവേ ഗുഡ്സ് ട്രെയിൻ കിടന്ന ലൂപ്പ് ട്രാക്കിലേക്ക് മാറുന്നു (തെറ്റുന്നു). ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറുന്നു.
അനന്തരം:
എൻജിൻ ഉയർന്നുപൊങ്ങി തെറിക്കുന്നു. എ.സി കോച്ചുകൾ അടക്കം 15 ബോഗികൾ മലക്കം മറിയുന്നു. ഏഴുകോച്ചുകൾ ഞെരിഞ്ഞമരുന്നു. 22 കോച്ചുകളും പാളംതെറ്റി. മൂന്നു കോച്ചുകൾ തെറിച്ചു വീണത് ഹൗറ എക്സ് പ്രസിനുവേണ്ടി ക്ളീയർ ചെയ്തിരുന്ന മെയിൻ ട്രാക്കിലേക്ക്. കോച്ചിനകത്ത് നിരവധി യാത്രക്കാർ.
രണ്ടാം ദുരന്തം:
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ
ബംഗളൂരു വിശ്വേശ്വരയ്യ റെയിൽവേ സ്റ്റേഷനിൽ നിന്ന് തലേദിവസം പുറപ്പെട്ട ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് നൂറു കിലോ മീറ്ററിലേറെ വേഗത്തിൽ പാഞ്ഞുവരുന്നു. കോറമണ്ഡലിന്റെ മറിഞ്ഞുകിടന്ന ബോഗികളിൽ ഇടിച്ചുകയറുന്നു. മൂന്നു ബോഗികൾ മറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |